NewsInternational

30 വർഷങ്ങൾക്കപ്പുറം ബംഗ്ളാദേശിൽ ഹിന്ദുസമൂഹം ഇല്ലാതാകും ;ഞെട്ടിപ്പിക്കുന്ന പഠനം

ധാക്ക : മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിൽ ബംഗ്ളാദേശിൽ ഹിന്ദുസമൂഹം ഇല്ലാതാകുമെന്ന് പഠനം. പ്രസിദ്ധനായ സാമ്പത്തിക വിദഗ്ദ്ധനും ഗവേഷകനുമായ ഡോ. അബ്ദുൾ ബർഖാത് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം.അദ്ദേഹത്തിൻറെ പുതിയ പുസ്തകത്തിൽ ഈ വിവരം ഉൾപ്പെടുത്തിയിട്ടുണ്ട്.1964 മുതൽ 2013 വരെയുള്ള കാലത്ത് ഒന്നേകാൽ കോടിയോളം ഹിന്ദുക്കൾ ബംഗ്ളാദേശിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ അൻപതോളം വർഷങ്ങളായി ഹിന്ദു സമൂഹത്തോടുള്ള വംശീയ ആക്രമണങ്ങളും മതപരമായ വിവേചനവും കാരണം ഒരു ദിവസം ശരാശരി 632 ഹിന്ദുക്കളാണ് ബംഗ്ളാദേശിൽ നിന്ന് കൂട്ടപ്പലായനം ചെയ്യുന്നത് .

എന്നാൽ കഴിഞ്ഞ പത്തു വർഷങ്ങളായി അത് കൂടിയിരിക്കുകയാണ്. 100 പേരോളം ഒരു ദിവസം കൂടിയിട്ടുണ്ട്.അറുപത് ശതമാനത്തോളം ഹിന്ദുക്കളെ ഭൂമിയില്ലാത്തവരാക്കിയത് പാക് ഭരണകാലത്തെ ഹിന്ദുക്കളുടെ ഭൂമി കണ്ടുകെട്ടലിലൂടെയാണ്. ഇത് 1971 ലെ സ്വാതന്ത്ര്യത്തിനു ശേഷവും ഗവണ്മെന്റ് തിരികെ നൽകാത്തത് മൂലം ഹിന്ദുക്കൾ നിലനില്പില്ലാതെ പലായനം ചെയ്യുകയാണ്.പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു സമൂഹം അതി ഭീകരമായ കൂട്ടക്കൊലകളും ഉന്മൂലനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഓരോ കലാപ കാലത്തും ഹിന്ദുക്കളുടെ സ്വത്തുക്കളും ജീവനും നഷ്ടമാകുന്നു.. ഈയടുത്ത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദുക്കൾക്കെതിരെ ആരംഭിച്ച കലാപം ആഴ്ചകളോളം നീണ്ടുനിന്നു . നിരവധി ഹിന്ദുക്കൾക്ക് വീടും വസ്തുവകകളും നഷ്ടമായി . വിഭജനത്തിനു ശേഷവും ഇപ്പോഴും ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button