Kerala

ബാഗിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ശനിയാഴ്ച രാത്രി ഗൾഫ് യാത്രക്കാരന്റെ ബാഗിൽനിന്ന് മൂന്നു വെടിയുണ്ടകൾ കണ്ടെടുത്തു. ചിറയിൻകീഴ് സ്വദേശിയുടെ ബാഗേജുകൾ സ്കാനറിൽ കടത്തിവിട്ടപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഇത് തന്റെ ബാഗിൽ എങ്ങനെ വന്നു എന്ന് അറിയില്ലെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ മാസം ഗൾഫിൽ നിന്ന് അവധിക്ക് വന്ന ഇയാളെ എയർപോർട്ട് അധികൃതർ വലിയതുറ പൊലീസിന് കൈമാറുകയും, പോലിസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button