Technology

സെല്‍ഫി പ്രേമികള്‍ക്കായി വിവോ വി5 എത്തുന്നു

സെല്‍ഫി പ്രേമികള്‍ക്കായി വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വിവോ വി5 വിപണിയിലെത്തുന്നു . ക്രൗണ്‍ ഗോള്‍ഡ്‌, ഗ്രേ നിറങ്ങളില്‍ ലഭിക്കുന്ന വിവോ 5ന് 17,980 രൂപയാണ് വില. നവംബർ 26 മുതൽ ഇന്ത്യൻ വിപണിയിലെത്തും.

20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് ഇതിന്റെ പ്രത്യേകത. സോണി ഐഎംഎക്സ് 376 സെന്‍സര്‍, 5 പി ലെന്‍സ്‌, സെള്‍ഫികള്‍ മനോഹരമാക്കുന്നതിനുള്ള ഫെയ്സ്ബ്യൂട്ടി 6.0 ആപ്പ്, അഞ്ച് ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ,1.5 ജിഗാഹെട്സ് ഒക്ടാ-കോര്‍ മീഡിയടെക് എം.ടി 6750 SoC പ്രോസസര്‍ 4 ജിബി റാം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

20 മെഗാപിക്സല്‍ മുന്‍ക്യാമറയ്ക്ക് പുറമേ സിംഗിള്‍- എല്‍ഇഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്സല്‍ പിന്‍ക്യാമറയും ഉണ്ട്. ഹോം ബട്ടണില്‍ ജല പ്രതിരോധ ശേഷിയുള്ള ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ എംബഡ് ചെയ്‌തിട്ടുണ്ട്‌. 3000 എംഎഎച്ച് ബാറ്ററി കരുത്തു പകരുന്ന ഫോണില്‍ 4G എല്‍ടിഇ, ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button