Kerala

വിവരമില്ലെന്നേയുള്ളൂ, എംഎം മണിയെ തനിക്കിഷ്ടമാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം നേതാവ് എംഎം മണിയെ പരിഹസിച്ചും പുകഴ്ത്തിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. വിവരം കെട്ടവനാണെങ്കിലും എംഎം മണിയെ തനിക്കിഷ്ടമാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പറയുന്നു.

എംഎം മണിയെ വിമര്‍ശിക്കുന്നവര്‍ നല്ലവരാണെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ തെറ്റി. ഈ പറയുന്ന മന്ത്രിമാരേക്കാള്‍ എത്രയോ ഭേദമാണ് എംഎം മണി. എം. എം. മണി മോശക്കാരനാണെന്ന് പറയുന്നവര്‍ക്കെതിരെയായിരുന്നു സുരേന്ദ്രന്‍ പ്രതികരിച്ചത്. മുന്തിയ വേഷവിധാനവും കപട സദാചാരവും കൊണ്ടു നടക്കുന്ന മറ്റു പലരേക്കാളും ഭേദമാണ് എംഎം മണി.

കൊലപാതകങ്ങളുടെ കാര്യത്തിലാണെങ്കില്‍ പിണറായിയും കോടിയേരിയും ചെയ്തതൊക്കെ തന്നെയേ മണിയും ചെയ്തിട്ടുള്ളൂവെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ മണി വിവരക്കേടുകൊണ്ട് അതു തുറന്നു പറയുന്നുവെന്ന് മാത്രം. കടകംപള്ളി സുരേന്ദ്രനേക്കാളും എ. കെ. ബാലനേക്കാളും തനിക്കിഷ്ടം എം.എം മണിയെയാണെന്നും സുരേന്ദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button