KeralaNews

മാവോയിസ്റ്റുകളെ കൊല്ലാന്‍ മാത്രം കുറ്റം അവർ ചെയ്തോ?: ജോയ് മാത്യൂ

joy fbതിരുവനന്തപുരം: മാവോയിസ്റ്റുകളെ കൊല്ലാൻ മാത്രം എന്തായിരുന്നു അവർ ചെയ്ത കുറ്റമെന്ന് സംവിധായകൻ ജോയ് മാത്യു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് ഇതിന്റെ മറുപടി പറയാന്‍ ബാദ്ധ്യസ്ഥനാണെന്ന് ജോയ് മാത്യൂ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞത്.”കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഗീസിനെ വെടിവച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രന്‍ എന്ന പൊലീസിന്റെ പിന്നീടുള്ള കുറ്റസമ്മതത്തിലൂടെ നമ്മള്‍ അറിഞ്ഞതാണ്. പൊലീസ് ഏറ്റുമുട്ടലുകള്‍ എന്നത് അവര്‍ കെട്ടിച്ചമയ്ക്കുന്ന വ്യാജ വാര്‍ത്തകളാണെന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്.”ഞാനൊരു മാവോയിസ്റ്റ്‌ അല്ലഎന്ന മുഖവുരയോടെ ആണ് ജോയ് മാത്യു തന്റെ അഭിപ്രായം എഴുതിയിരിക്കുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

“ഞാനൊരു മാവോയിസ്റ്റ്‌ അല്ല
എങ്കിലും പോലീസ്‌ ഏറ്റുമുട്ടലിനെ
സംശയത്തോടെ കാണുന്നവനാണു-
അതിനു ഇടത്‌ -വലത്‌ പക്ഷങ്ങൾ വേണമെന്നില്ല
മനുഷ്യപക്ഷമായാൽ മതി.
പോലീസ്‌ ഏറ്റുമുട്ടലുകൾ എന്നത്‌ പോലീസ്‌ കെട്ടിച്ചമക്കുന്ന വ്യാജ വാർത്തയാണെന്നതിനു ഉദാഹരണങ്ങൾ നിരവധി .
കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ വർഗ്ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രൻ പോലീസിന്റെ പിന്നീടുള്ള കുറ്റസമ്മതത്തിലൂടെ നാം അറിഞ്ഞതാണല്ലോ
ക്വട്ടേഷൻ സംഘങ്ങൾ പട്ടാപ്പകൽ
രക്തചൊരിച്ചിൽ നടത്തുമ്പോ ൾ
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി
മനുഷ്യരെ നടുറോഡിലിട്ട്‌ വെട്ടിക്കൊല്ലുമ്പോൾ
മതഭ്രാന്തന്മാർ മനുഷ്യരുടെ കൈപ്പത്തികൾ വെട്ടിമാറ്റുമ്പോൾ
ഈ പോലീസ്‌ എവിടെയായിരുന്നു?
വെടിവെച്ചു കൊല്ലാൻ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകൾ ചെയ്ത കുറ്റങ്ങൾ എന്ന് അഭ്യന്തരം കൂടി വഹിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട്‌ പറയാൻ ബാധ്യസ്‌ഥനല്ലേ” എന്നാണ് അദ്ദേഹം
ചോദിച്ചിരിക്കുന്നത്.പൊലീസ് ഏറ്റുമുട്ടലിനെ സംശയത്തോടെ കാണുന്നതിന് ഇടത് -വലത് പക്ഷങ്ങള്‍ വേണമെന്നില്ല, മനുഷ്യപക്ഷമായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button