NewsIndia

പുതിയ 2000 രൂപയുടേതടക്കം വ്യാജനോട്ട് ഫോട്ടോ കോപ്പികളുമായി ആറു പേർ പിടിയിൽ

ഹൈദരാബാദ്: തെലുങ്കാനയില്‍ പുതിയ 2000 രൂപയുടേതടക്കം നോട്ടുകളുടെ ഫോട്ടോ കോപ്പിയുമായി ആറംഗ സംഘം അറസ്റ്റിലായി.അൻപതിനായിരം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രന്‍ററുകളുമാണ് പോലീസിലെ പ്രത്യക സംഘം കണ്ടെടുത്തത്.പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം കളര്‍ ഫോട്ടോകോപ്പികളിലൂടെ ഇവർ വ്യാജനെ പുറത്തിറക്കുകയായിരുന്നു.

10, 20, 50, 100, 2000 രൂപകളുടെ വ്യാജനോട്ടുകളാണ് ഇവർ നിര്‍മ്മിച്ചത്. 100 മുതൽ താഴെയുള്ള ചെറിയ നോട്ടുകൾ യഥേഷ്ടം ചിലവഴിക്കുകയും ചെയ്തിരുന്നു.ഇബ്രാഹിംപട്ടണത്തില്‍ നിന്നാണ് ഇവരുടെ സംഘത്തെ അറസ്റ് ചെയ്തത്.സായിനാഥ്, ജി അഞ്ജയ്യ, എസ്. രമേഷ്, സി. സത്യനാരായണ, കെ. ശ്രീധര്‍ ഗൗഡ, എ. വിജയകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button