Kerala

വാവ സുരേഷിനു വീണ്ടും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു

ആലപ്പുഴ : വാവ സുരേഷിനു വീണ്ടും പാമ്പിന്റെ കടിയേറ്റു. മാന്നാര്‍ എന്‍എസ്എസ് എച്ച്എസ്എസില്‍ വിദ്യാര്‍ത്ഥികള്‍ക്കു പാമ്പുകളെപ്പറ്റി ക്ലാസ് എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ക്ലാസെടുക്കുമ്പോള്‍ വാവ സുരേഷിന്റെ ചുണ്ടിലാണ് മൂര്‍ഖന്‍ കൊത്തിയത്. ഇതുവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ലെന്നാണു വിവരം. രാത്രിയോടെ ആശുപത്രിയില്‍ എത്തുമെന്നാണു വിവരം.

സുരേഷിന് ഏറ്റവുമധികം കടി കിട്ടിയിട്ടുള്ളതു മൂര്‍ഖന്‍ പാമ്പില്‍ നിന്നാണ്. കടിയേറ്റു രണ്ടുപ്രാവശ്യം വെന്റിലേറ്ററിലായിട്ടുമുണ്ട്. പാമ്പുകടിയേറ്റ് വാവ ഇതുവരെ എട്ട് തവണയാണു മെഡിക്കല്‍ കോളേജാശുപത്രിയുടെ ഐസിയുവിലായിട്ടുള്ളത്. 27 വര്‍ഷത്തിനിടയില്‍ അമ്പതിനായിരത്തോളം പാമ്പുകളെയാണു വാവ സുരേഷ് പിടികൂടിയത്. കോന്നി തേക്കുതോട് ഫോറസ്റ്റ് ഓഫീസിനടുത്തെ വീട്ടു മുറ്റത്തു നിന്ന് വാവ അടുത്തിടെ 99-ാമത്തെ രാജവെമ്പാലയെ പിടികൂടിയിരുന്നു. പാമ്പുപിടിത്തത്തില്‍ ലോകറെക്കോര്‍ഡാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button