Cricket

ഐസിസി റാങ്കിങ്ങില്‍ കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു

ന്യൂഡല്‍ഹി : ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് മുന്നേറ്റം . ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റിന് പിന്നാലെ ഐസിസി പുറത്തിറക്കിയ മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൊഹാലി ടെസ്റ്റിന് മുമ്ബ് നാലാം സ്ഥാനത്തായിരുന്നു കോഹ്ലി. മല്‍സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 62ഉം രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ ആറു റണ്‍സും നേടിയ കോഹ്ലി 833 പോയിന്റോടെയാണ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. റൂട്ടിനേക്കാള്‍ 14 പോയിന്റ് മാത്രം പിന്നിലാണ് കോഹ്ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button