ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാർ പ്രവേശനവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുകയാണ് . ക്ഷേത്രത്തിന്റെ പൂർവിക ഭരണാധികാരികളായിരുന്ന തിരുവതാംകൂർ രാജ കുടുംബം തന്നെ ഈ വിഷയത്തിൽ വിരുദ്ധങ്ങളായ നിലപാടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു . എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സമൂഹം എന്തിനിത്ര വ്യാകുലപ്പെടുന്നുവെന്ന് ചോദിക്കുകയാണ് കലാകാരിയും സാമൂഹ്യപ്രവർത്തകയുമായ ഭാഗ്യലക്ഷ്മി . ” പലപ്പോഴും പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകൾ മേൽമുണ്ട് വാടകയ്‌ക്കെടുത്ത് കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട് , എന്തൊരു അപഹാസ്യമായ കാര്യമാണത് എല്ലാവരും കുറെ കാലമായി ആഗ്രഹിക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം. ചുരിദാർ എന്നത് ഒരു മോശപ്പെട്ട വസ്ത്രമല്ല , പെൺകുട്ടികൾക്ക് സാരിയെക്കാളും , മുണ്ടും നേര്യതിനേക്കാളും കുറച്ചുകൂടി സൗകര്യം ചുരിദാർ തന്നെയാണ് . നാട്ടിൽ എന്തെല്ലാം തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുന്നു . സ്ത്രീയുടെ വസ്ത്രമാണോ ഇവിടുത്തെ വലിയ പ്രശനം . ഭാഗ്യലക്ഷ്മി തന്റെ നയം വ്യക്തമാക്കുന്നു .
Post Your Comments