India

ഇന്ത്യയുടെ മാറ്റത്തിന് തുടക്കം; ജിഎസ്ടി ഉടന്‍ നടപ്പാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഭുവനേശ്വര്‍: നോട്ടു നിരോധനം സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

ജി.എസ്.ടി നിയമം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് തന്നെ നടപ്പാനാകുമെന്നാണ് പ്രതീക്ഷ. ജി.എസ്.ടി നടപ്പിലാക്കുന്നതോടെ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. രാജ്യത്തെ നികുതി സമ്പ്രദായങ്ങള്‍ ഏകീകരിക്കാന്‍ കഴിയും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി കാര്യക്ഷമാമായി നടപ്പിലാക്കുന്നതോടെ നികുതി ചോര്‍ച്ച ഒഴിവാക്കാന്‍ കഴിയുന്നതാണ്. നോട്ടു നിരോധനം പൂര്‍ത്തിയായാല്‍ സാമ്പത്തിക സ്ഥിതി പഴയ രീതിയിലേക്ക് തിരിച്ചു വരും. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം കൊണ്ട് ജി.ഡി.പി നിരക്ക് ഉയരാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതല്‍ ബാങ്കുകളില്‍ കൂടുതലായെത്തുന്ന നിക്ഷേപത്തുക ജനങ്ങള്‍ ഉപകാരമായ രീതിയില്‍ ഉപയോഗിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button