NewsIndia

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ രേഖകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ബാങ്കുകളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങളാണു സ്വീകരിക്കേണ്ടത്. പരിഷ്‌കരിച്ച വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് ഔദ്യോഗിക ഇമെയിലിലൂടെയാണു ബാങ്കുകളെ അറിയിക്കുന്നത്.
മുംബൈ : നോട്ട് അസാധുവാക്കലിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ മുഖവിലയ്‌ക്കെടുക്കരുതെന്ന് ആര്‍.ബി.ഐ രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജ പ്രചരണങ്ങള്‍ ബാങ്കുദ്യോഗസ്ഥര്‍ക്കിടയിലും, ജനങ്ങള്‍ക്കിടയിലും, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ ഇതു സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയത്.

ആര്‍.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, ബാങ്കുകള്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലുമാണ് വ്യജപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. പത്തു രൂപ നാണയം സ്വീകരിക്കരുതെന്നു ചൂണ്ടിക്കാട്ടി കുറച്ചു ദിവസങ്ങളായി പ്രചരണം നടക്കുന്നുണ്ടായിരുന്നു. പുതിയ 2000 രൂപ നോട്ടുകളില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായി.

എന്നാല്‍ നിയമപ്രകാരം ഈ നാണയങ്ങള്‍ സ്വീകരിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.10 രൂപ നാണയങ്ങള്‍ അസാധുവാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ആര്‍.ബി.ഐ അറിയിച്ചു. 2000 രൂപ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്ത നേരത്തെ തന്നെ ആര്‍.ബി.ഐ നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button