India

ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1.64 കോടി രൂപയുടെ അനധികൃത നിക്ഷേപം

ന്യൂഡല്‍ഹി : രാജ്യത്തെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1.64 കോടി രൂപ കണ്ടെത്തി. കൊല്‍ക്കൊത്ത, മിഡ്‌നാപൂര്‍, ബിഹാര്‍, കൊച്ചി, വാരാണാസി എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലാണ് സംശയകരമായ രീതിയിലുള്ള ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്നാണ് 1.64 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാത്തതും ടാക്‌സ് അടക്കാത്തതുമായി പണം കണ്ടെത്തിയിട്ടുള്ളത്.

നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വലിയ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത ഒന്നരക്കോടിയിലധികം രൂപയുടെ നിക്ഷേപം കണ്ടെത്തിയത്. ആറ് നഗരങ്ങളിലെ അക്കൗണ്ടുകളില്‍ പരിശോധന നടന്നുവരികയാണ്. ബിഹാറില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നും 40 ലക്ഷത്തോളം രൂപയാണ് കണ്ടെത്തിയത്. 1.64 കോടി രൂപയുടെ നിക്ഷേപത്തിന് ആദായ നികുതി ചുമത്തിയിട്ടില്ലെന്നും ഇതി 1961ലെ നികുതി നിയമം പ്രകാരം പിഴ ചുമത്തും.

നോട്ടുകള്‍ അസാധുവയതായി പ്രഖ്യാപിച്ച നവംബര്‍ 8 മുതല്‍ 23 വരെ ദിവസങ്ങളില്‍ ജന്‍ധന്‍ അക്കൗണ്ടികളില്‍ നടന്ന ഇടരപാടുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഒരു ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000മാണ്. ഏകദേശം 21,000 കോടി രൂപ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button