Gulf

മിന്നലിനിടെ ഫോണ്‍ ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി മിന്നലിനിടെ ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഇന്ത്യക്കാരനായ പ്രവാസി ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദാസ്മ പ്രദേശത്ത് വച്ചാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് വകുപ്പിന് കൈമാറിയതായി അല്‍-സെയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു.

എഷ്യക്കാരനായ ഒരാള്‍ ദാസ്മ പ്രദേശത്ത് കാറിനുള്ളില്‍ മരിച്ചു കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡോക്ടര്‍മാരും സംഭവസ്ഥലത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ മിന്നലേറ്റ് മരിക്കുകയായിരുന്നു എന്നാണ് സൂചന. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button