KeralaNews

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ : ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മാനേജ്മെന്റിന്റെ അറിയിപ്പ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലെത്തുന്ന ആരാധകരോട് മാനേജ്മെന്റിന്റെ അഭ്യര്‍ത്ഥന. സുരക്ഷാകാരണത്താല്‍ കലൂര്‍ സ്റ്റേഡിയത്തിലേക്കുകള്ള ഗേറ്റുകൾ നേരത്തെ അടയ്ക്കുന്നതിനാൽ കളി കാണാൻ എത്തുന്നവർ നേരത്തെ എത്തിച്ചേരണമെന്നാണ് അഭ്യർത്ഥന.

മത്സരം വൈകിട്ട് ഏഴുമണിക്കാണ് തുടങ്ങുന്നത്. മുന്‍ മത്സരങ്ങളില്‍ ഏഴ് മണി കഴിഞ്ഞും ആരാധകര്‍ സ്റ്റേഡിയത്തിനുള്ളില്‍ കയറിയിരുന്നു. എന്നാൽ ഇക്കുറി അത് സാധ്യമാകില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മാച്ചാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ കളി കാണാനായി വന്‍ ജനാവലി തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button