NewsIndia

അരുണാചലിൽ തീവ്രവാദി ആക്രമണം: ഒരു ജവാന് വീരമൃത്യു

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ വാക്കയിൽ സൈനിക വാഹനവ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം. ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ നിന്നു 20 കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്. അസം റൈഫിള്‍സിലെ വാഹനങ്ങള്‍ക്കുനേരെയായിരുന്നു പതിയിരുന്ന തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അസം റൈഫിള്‍സിലെ ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജവാന്മാരെ ആശുപത്രികളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് 1.45നാണ് ആക്രമണം. എന്നാൽ ഏത് തീവ്രവാദി സംഘടനയാണ് പിന്നിലെന്ന് സൈന്യം വെളിപ്പെടുത്തിയില്ല. ആക്രമണത്തിനുശേഷം മേഖലയില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button