Kerala

ഇടതുപക്ഷത്തിന്റെ മാര്‍ക്‌സിസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചവരാണ് മാവോയിസ്റ്റുകളെന്ന് ടിജെ ചന്ദ്രചൂഡന്‍

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും മാവോയിസ്റ്റുകളെ അനുകൂലിച്ചും ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. മാവോയിസ്റ്റുകളെ തള്ളിപ്പറയാനുള്ള എന്ത് ചാരിത്ര്യശുദ്ധിയാണ് ഇടതുപക്ഷത്തിനുള്ളതെന്ന് ചന്ദ്രചൂഡന്‍ ചോദിക്കുന്നു. ഇടതുപക്ഷം ഒരുസമയത്ത് ഉപേക്ഷിച്ച മാര്‍ക്‌സിസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചവരാണ് മാവോയിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രചൂഡന്‍ സിപിഎമ്മിനെക്കുറിച്ച് പറയുന്നതിങ്ങനെ… വിപ്ലവവീര്യം പോരെന്ന് പറഞ്ഞാണ് 1964ല്‍ സിപി.എം പിറന്നത്. ജനങ്ങള്‍ വിപ്ലവം പ്രതീക്ഷിച്ചു. എന്നാല്‍, ബഹുദൂരം സഞ്ചരിച്ചിട്ടും വിപ്ലവം നടന്നില്ല. ഊര്‍ജസ്വലരായ ചെറുപ്പക്കാര്‍ മാവോവാദികളുമായി. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ഗവേഷകരുമായ ചെറുപ്പക്കാരാണ് മാവോവാദി നേതാക്കളെന്നും ചന്ദ്രചൂഡന്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ ഖനിമുതലാളിമാര്‍ക്ക് വേണ്ടി ആയിരിക്കണക്കിന് ഏക്കര്‍ ആദിവാസിഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കുടിയിറക്കിനെതിരെ പ്രതിരോധം തീര്‍ക്കുന്നത് മാവോവാദികളാണ്. എന്നാല്‍, ഇന്ന് മാവോയിസ്റ്റുകളെ ഭീകരവാദികളെപ്പോലെയാണ് ചിത്രീകരിക്കുന്നത്. അവര്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം പഠിച്ചവരാണ്.

ഇടതുപാര്‍ട്ടികള്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങളാണ് അവരിന്ന് പറയുന്നതും ചെയ്യുന്നതും. ഇടതുപക്ഷം വെള്ളക്കോളര്‍ സംഘടനയായി മാറിയപ്പോള്‍ അവര്‍ പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനതയ്‌ക്കൊപ്പം നിന്നു. ചെഗുവേര മാവോവാദികളുടെ നേതാവായിരുന്നു. നേതാക്കള്‍ ഗീര്‍വാണം പറയുമ്പോള്‍ പഴയകാര്യങ്ങള്‍ കൂടി ആലോചിക്കണമെന്ന് ചന്ദ്രചൂഡന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button