International

ട്രെയിന്‍ പാളം തെറ്റി; 97 ബിഎംഡബ്ല്യു കാറുകള്‍ തരിപ്പണമായി

വാഷിങ്ടണ്‍: അമേരിക്കയിലെ സൗത്ത് കരോളിനയില്‍ പോകുകയായിരുന്ന ട്രെയിന്‍ പാളം തെറ്റി. ബിഎംഡബ്ല്യു വാഹനങ്ങളുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ 97 ബിഎംഡബ്ല്യു കാറുകളും തരിപ്പണമായി.

100 ഓളം കാറുകള്‍ ട്രെയിനില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഞായറാഴ്ചയാണ് സംഭവം നടന്നത്. ജെന്‍കിന്‍സ് വില്ലെയ്ക്കു സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. ഗ്രീറിലെ ബിഎംഡബ്ല്യു പ്ലാന്റില്‍നിന്നും ചാള്‍സ്റ്റണ്‍ലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button