NewsInternational

പാക് വിമാനം തകര്‍ന്നുവീണു : യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു; പ്രമുഖ ഗായകനും വിമാനത്തില്‍

ഇസ്ലാമാബാദ്● പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ)വിമാനം തകര്‍ന്നുവീണു 47 പേര്‍ കൊല്ലപ്പെട്ടു. അബോട്ടാബാദിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പാക് തലസ്ഥാനമായ ഇസ്ലാബാബാദില്‍ നിന്ന് വടക്കന്‍ നഗരമായ ചിത്രലിലേക്ക് പോയ പി.ഐ.എയുടെ PK-661 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Pakcras

ഉച്ചതിരിഞ്ഞ് 3.30 ന് ഇസ്ലാമാബാദില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഏതാനും സമയത്തിന് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എ.ടി.ആര്‍-42 ഇനത്തിലുള്ള വിമാനം എന്‍ജിന്‍ തകാരാറിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

തകര്‍ന്ന വിമാനത്തില്‍ പ്രസിദ്ധ പാക് ഗായകന്‍ ജുനൈദ് ജംശേദും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സൈന്യവും രക്ഷാപ്രവര്‍ത്തകരും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Post Your Comments


Back to top button