India

വിദ്യാര്‍ഥികളെ ഡിജിറ്റല്‍ പണമിടപാട് പരിശീലിപ്പിക്കുന്ന പദ്ധതികളുമായി കേന്ദ്രം

ന്യൂഡല്‍ഹി : വിദ്യാര്‍ഥികളെ ഡിജിറ്റല്‍ പണമിടപാട് പരിശീലിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ് പുതിയ കര്‍മ്മ പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ച് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുക; അവരെ പ്രചാരണത്തിന്റെ ഭാഗമാക്കുക – സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം ഇങ്ങനെ. അതോടൊപ്പം, അവരുടെ പ്രദേശത്തെ ഏതെങ്കിലും ഒരു വ്യാപാരമേഖലയെ ഡിജിറ്റല്‍ വ്യാപാര കേന്ദ്രമാക്കാന്‍ എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കണമെന്നും പറയുന്നു.

ഒരുമാസം നീളുന്ന ഈ പരിശീലനത്തിലൂടെ യുവതലമുറയെ ഇലക്ട്രോണിക് ഇടപാടുകളുടെ പ്രചാരകരാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഒരു വിദ്യാര്‍ഥി കുറഞ്ഞത് 10 വീടുകളിലെങ്കിലും പ്രചാരണം നടത്തിയിരിക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. ജനുവരി 12 വരെയാണ് പരിശീലനത്തിന് അനുവദിച്ചിരിക്കുന്ന സമയം. പരിശീലനം നല്‍കിയതിന്റെ ചിത്രങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് സര്‍വകലാശാലകള്‍ കമ്മീഷന് സമര്‍പ്പിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button