Kerala

കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചു വീഴ്ത്തരുത്; ബിനോയ് വിശ്വം മാവോയിസ്റ്റ് നേതാവിനെ കാണാനെത്തി

കോഴിക്കോട്: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെ കാണാന്‍ സിപിഐ നേതാവ് ബിനോയ് വിശ്വം എത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്പുദേവരാജിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ബിനോയ് വിശ്വം എത്തിയത്.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ബിനോയ് വിശ്വത്തിന്റെ സന്ദര്‍ശനം. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചു വീഴ്ത്തരുതെന്ന് ബിനോയ് പറയുന്നു.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലീസ് വലതുപക്ഷമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി തീരുമാന പ്രകാരമാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button