KeralaNews

പേരുദോഷം ഉണ്ടാക്കരുത് : ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് സി.കെ വിനീത്

കൊച്ചി: കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ സെമിഫൈനൽ കാണാനെത്തുന്ന ആരാധകരോടു കേരളബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ.വിനീതിന്റെ അഭ്യർത്ഥന. ശാന്തരായിരിക്കണമെന്നും കേരളത്തിനും കലൂര്‍ സ്‌റ്റേഡിയത്തിനും പേരുദോഷം ഉണ്ടാക്കരുതെന്നാണ് വിനീതിന്റെ അഭ്യർത്ഥന. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അവസാന ലീഗ് മത്സരത്തിനു ശേഷം ചില ആരാധകർ ഗാലറിയിലെ കസേരകൾ നശിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിനീതിന്റെ ഈ അഭ്യർത്ഥന.

ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഇനിയുണ്ടാകരുത് .എന്നാൽ ഇതിന്റെ ശരിയായ വിവരങ്ങൾ എനിക്കറിയില്ല. ഒരുപക്ഷേ നിങ്ങള്‍ അതു ചെയ്‌തിട്ടുണ്ടെങ്കില്‍ ഇനി ഒരിക്കലും ആവർത്തിക്കരുത്.നമ്മുടെ സ്വന്തം സ്‌റ്റേഡിയത്തിനും ബ്ലാസറ്റേഴ്‌സിന്റെ ആരാധകർക്കും ചീത്തപ്പേര്‌ ഉണ്ടാകരുത്. കൊച്ചിയിലെ ഫുട്‌ബോള്‍ ആരാധകകരാണ് ഏറ്റവും മികച്ചതെന്നും ഈ നല്ലപേര് എല്ലാവരും കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button