International

പാക് വിമാനാപകടം : കാരണം പുറത്ത്

ഇസ്ലാമാബാദ്: 47 യാത്രക്കാരുമായി ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലുള്ള ചിത്രാലില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് പറന്ന പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ661 വിമാനം എഞ്ചിന്‍ തകരാര്‍ മൂലമാണ് തകർന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അബോട്ടാബാദിന് സമീപമുള്ള പീപ്ലിയന്‍ മേഖലയിലുള്ള ഹവേലിയന്‍ ഗ്രാമത്തില്‍ വിമാനം തീപിടിച്ച് തകര്‍ന്ന് വീഴുകയായിരുന്നു.

അപകടത്തില്‍ പ്രമുഖ ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ഷായടക്കം 48 പേരാണ് മരണപ്പെട്ടത്. മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡിന്‍എ ടെസ്റ്റ് നടത്തിയാൽ മാത്രമേ തിരിച്ചറിയാൻ സാധിക്കു. കൂടാതെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും, ബ്ലാക്ക് ബോക്സ് ലഭിച്ചാൽ മാത്രമേ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയുമെന്ന് സിവില്‍ വ്യോമായന വിഭാഗം അന്വേഷണ സമിതി തലവന്‍ മുനീര്‍ മാധ്യമങ്ങളെ അറിയിച്ചു.

shortlink

Post Your Comments


Back to top button