NewsInternational

ലോകത്തിനെ ഭീതിയിലാഴ്ത്തിയ ഐ.എസിന് വന്‍ തിരിച്ചടിയായി യു.എസ് റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇറാഖിലും, സിറിയയിലും യുഎസ് സഖ്യസേനയുടെ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 50,000 ഐഎസ് പോരാളികള്‍. യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കരവ്യോമ ആക്രമണങ്ങളിലാണ് ഇത്രയധികം ഭീകരരെ വധിച്ചത്.

സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ ഐഎസ് പ്രതിരോധത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇറാഖില്‍ ഐഎസിന്റെ നിയന്ത്രണത്തില്‍ ഇനിയുള്ള ഏക പട്ടണമാണു മൊസൂള്‍. ഇവിടം തിരിച്ചു പിടിക്കാന്‍ ശക്തമായ ഏറ്റമുട്ടലാണ് നടക്കുന്നത്.

shortlink

Post Your Comments


Back to top button