Kerala

അഴിമതി അറിയിക്കാം ഇനി മൊബൈല്‍ ആപ്പുകളിലൂടെ

തിരുവനന്തപുരം: അഴിമതി അറിയിക്കാന്‍ വിജിലന്‍സിന്റെ രണ്ട് മൊബൈല്‍ ആപ്പുകള്‍ രംഗത്തെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും ഇനി നിങ്ങള്‍ക്ക് ഒരു ക്ലിക്കില്‍ അറിയിക്കാം. എറൈസിംഗ് കേരള, വിസില്‍ നൗ എന്നീ പേരുകളിലാണ് ആപ്ലിക്കേഷനുകള്‍.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോയി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍നമ്പര്‍ എന്നിവ നല്‍കി ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് അഴിമതിയുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ പോസ്റ്റ് ചെയ്യാം.

ജില്ല, വകുപ്പ് എന്നിങ്ങനെ വേര്‍തിരിച്ച് വിവരങ്ങള്‍ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ മറച്ചുവയ്ക്കാനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button