India

രാഹുലിന്റേത് ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമെന്ന് ബിജെപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും രാജ്യത്തെ മതത്തിലൂടെ രണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. പാകിസ്ഥാന്‍ മതത്തിലൂടെ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് രാജ്‌നാഥ് സിങ് ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, രാജ്‌നാഥിന്റെ പ്രസ്താവന അംഗീകരിക്കുന്നുവെന്നും അദ്ദേഹവും ബിഗ് ബോസ് മോദിയും ഇതുതന്നെയാണ് ചെയ്യുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

രാഹുലിന്റേതു ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ശ്രമമാണ്. നാണക്കേടുണ്ടാക്കുന്ന പരാമര്‍ശമാണ് അദ്ദേഹത്തിന്റേത്. ടിആര്‍പി റേറ്റ് കൂട്ടുന്നതിനാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നതെന്നും ബിജെപി സെക്രട്ടറി ശ്രീകാന്ത് ശര്‍മ ആരോപിച്ചു. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസല്ലാതെ മറ്റൊരു പാര്‍ട്ടിയും മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കുന്നില്ല. 1984ലെ സിഖ് വിരുദ്ധകലാപം ഇതിനുദാഹരണമാണ്. പ്രകൃതിവിഭവങ്ങളിലടക്കം ആദ്യ അവകാശം പാവങ്ങള്‍ക്കാണെന്നാണു മോദി പറയാറുള്ളത്. അതാണ് കോണ്‍ഗ്രസും മോദിയും തമ്മിലുള്ള വ്യത്യാസമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button