NewsIndia

വന്‍ ഫീസ് ഈടാക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് തിരിച്ചടിയായി ബോര്‍ഡിന്റെ പുതിയ നിയമം

ന്യൂഡല്‍ഹി: രാജ്യത്തെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ ഇടപാടുകളെല്ലാം ഓണ്‍ലൈന്‍ ആക്കാന്‍ സി.ബി.എസ്.ഇയുടെ നിര്‍ദേശം ജനുവരിമുതല്‍ സ്‌കൂളുകളോട് ഇടപാടുകളെല്ലാം ഓണ്‍ലൈനാക്കാന്‍ സിബിഎസ്ഇ ആവശ്യപ്പെട്ടുകഴിഞ്ഞു. ഫീസടയ്ക്കുന്നതുള്‍പ്പെടെ, ഇനി എല്ലാ ഇടപാടുകളും ഡിജിറ്റലാകും.

സിബിഎസ്ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകളും ജനുവരി ഒന്നുമുതല്‍ ഫീസ് വാങ്ങുന്നത് കറന്‍സി രഹിത ഇടപാടുകളിലൂടെ ആയിക്കണമെന്നാണ് നിര്‍ദ്ദേശം. ബോര്‍ഡ് സെക്രട്ടറി ജോര്‍ജ് ഇമ്മാനുവല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കയച്ച കത്തിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ഇക്കാര്യത്തില്‍ സ്‌കൂളുകളുടെ ഭാഗത്തുനിന്ന് യാതൊരു ഒഴിവുകഴിവും അനുവദിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സ്‌കൂളുകളില്‍ നേരിട്ട് പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2017 ജനുവരിയില്‍ ആരംഭിക്കുന്ന പാദത്തില്‍ ഫീസ് ഈടാക്കല്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തികളും കറന്‍സി രഹിതമായി വേണം നിര്‍വഹിക്കാനെന്ന് കത്തില്‍ പറയുന്നു. ഇപ്പോള്‍ത്തന്നെ പ്രമുഖ സിബിഎസ്ഇ സ്‌കൂളുകളെല്ലാം കറന്‍സി രഹിത ഇടപാടുകളിലൂടെയാണ് ഫീസ് ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നിര്‍ദ്ദേശത്തെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു.

സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രക്രിയയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയാണ് ഈ നിര്‍ദ്ദേശം. പരീക്ഷാ ഫീസ് അടയ്ക്കുന്നതിന് സിബിഎസ്ഇ ഇ-പേയിമെന്റ് സംവിധാനം കൊണ്ടുവന്നുവെന്നും കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button