NewsIndiaInternational

അയച്ച മെസേജ് വീണ്ടും തിരികെയെടുത്ത് ഇനി മുതൽ എഡിറ്റ് ചെയ്‌ത്‌ അയക്കാം- പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

 

വാട്സ് ആപ്പിൽ ഒരിക്കൽ അയച്ച സന്ദേശം ഇതുവരെ തിരിച്ചെടുക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരിക്കൽ അയച്ച സന്ദേശം തിരിച്ചെടുത്ത് വീണ്ടും എഡിറ്റ് ചെയ്‌ത്‌ അയക്കാവുന്ന പുതിയ ആപ്ലിക്കേഷൻ തയ്യാറാകുന്നതായി റിപ്പോർട്ട് . അയച്ച സന്ദേശം തിരിച്ചെടുത്ത് എഡിറ്റ് ചെയ്ത് മാറ്റി അയക്കാം എന്നതാണ് വാട്ട്സ്ആപ്പ് അടുത്തതായി ഉള്‍പ്പെടുത്തുന്ന ഫീച്ചര്‍.

ഡബ്യൂഎ ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റ് ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ട് അടക്കമാണ് പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.ഐഒഎസ് 2.17.1.869 ബീറ്റ പതിപ്പില്‍ ഈ പ്രത്യേകത ഉള്‍പ്പെട്ടിട്ടുണ്ട്.മറ്റൊരു ടെക്ക് ലീക്കേര്‍സ് ആയ pastebin.com ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.പുതിയ ഫീച്ചർ നിലവിൽ വന്നാൽ വിപ്ലവകരമായ മാറ്റം വാട്സാപ്പ് രംഗത്തുണ്ടാവുമെന്നു വിലയിരുത്തപ്പെടുന്നു.ഡബ്യൂഎ ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച് നേരത്തെയും  ട്വീറ്റ് ചെയ്‌തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button