IndiaCrime

യുവതിയെ വെടി വെച്ച് കൊലപ്പെടുത്തി

ന്യൂ ഡൽഹി : ന്യൂ ഡല്‍ഹിയിലെ സീലാംപൂർ പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ സോനം എന്ന യുവതി വെടിയേറ്റ് മരിച്ചു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു യുവാക്കളാണ് സോനത്തെ വെടിവച്ചതെന്ന് കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകി. സോനത്തോട് ആർക്കെങ്കിലും വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. കൊലപാതകത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button