NewsIndia

ചൈനയെ നേരിടാൻ ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു: മലബാർ ശക്തമാക്കാൻ ധാരണ

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക-ജപ്പാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തുന്ന വാര്‍ഷിക സൈനികപരിശീലന പരിപാടിയായ ‘മലബാര്‍’ കൂടുതല്‍ ശക്തമായി നടപ്പാക്കാൻ ഇന്ത്യയും അമേരിക്കയും തമ്മില്‍ തീരുമാനമായി. മൂന്ന് രാജ്യങ്ങളുടേയും നാവികസേനകളാണ് മലബാർ പരിശീലനം നടത്തുന്നത് ഇതിൽ പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും കൂടാതെ മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന പട്രോളിംഗ് വിമാനങ്ങളും ഉൾപ്പെടുത്താനാണ് പുതിയതായി ധാരണയായിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആറ് തവണ ചൈനീസ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രമേഖലയിലൂടെ കടന്നു പോയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യയും അമേരിക്കയും സ്ഥിരം പങ്കാളികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button