India

എടിഎമ്മില്‍ പണം നിക്ഷേപിച്ചില്ല; 20 ലക്ഷവുമായി വാന്‍ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ പോയ 20 ലക്ഷം രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. ബെംഗളൂരു മുരുഗേശ പാളയത്തിലെ എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. പോലീസിന്റെ അന്വേഷണത്തില്‍ എച്ച്എസ്ആര്‍ ലേ ഔട്ടില്‍ വാനും പണവും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അസം സ്വദേശിയായ ഡ്രൈവര്‍ ഹുസൈനായി പോലീസ് അന്വേഷണം തുടങ്ങി. മുരുഗേശ പാളയത്തിലെ എടിഎമ്മില്‍ പണം നിറക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥനും ജീവനക്കാരും പോയപ്പോഴാണ് ഹുസൈന്‍ വാനുമായി കടന്നുകളഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button