NewsIndia

രാഷ്ട്രീയ പാർട്ടികൾക്ക് 2000 രൂപയ്ക്കു മുകളിലുള്ള സംഭാവനകള്‍ക്ക് രേഖകള്‍ ഉറപ്പാക്കണം- തെരഞ്ഞെടുപ്പ് കമ്മീഷൻ

 

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ 2000 രൂപയ്ക്കു മുകളിലുള്ള വ്യക്തമായ രേഖകളില്ലാത്ത സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അജ്ഞാതരില്‍നിന്ന് സംഭാവന വാങ്ങുന്നത് ഒഴിവാക്കുന്നത് കള്ളപ്പണം നിയന്ത്രിക്കാൻ വേണ്ടിയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

2000 രൂപയ്ക്കും അതിനു മുകളിലേക്കുമുള്ള സംഭാവനകള്‍ക്ക് രേഖകൾ ഉറപ്പാക്കാനുള്ള നിയമഭേദഗതി കൊണ്ടുവരണമെന്നും  കമ്മിഷന്‍ ആവശ്യപ്പെടുന്നു.നിലവിൽ അജ്ഞാതരുടെ സംഭാവനകൾ സ്വീകരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് തടസ്സമൊന്നുമില്ല. ഇതുമൂലം വൻ കള്ളപ്പണമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ചെല്ലുന്നത്.എന്നാൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ക്കൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിയമം ഉണ്ട്.

പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷട്രീയ പാര്‍ട്ടികളെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മാത്രമുള്ള അക്കൗണ്ടുകൾക്കാണ് ഈ ആനുകൂല്യം ഉള്ളത്.ഇതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button