NewsInternational

ഐ.എസ് തലവനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് കോടികളുടെ പാരിതോഷികം

വാഷിങ്ടണ്‍: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെ പിടികൂടുന്നവര്‍ക്ക് 170 കോടി രൂപയുടെ (25 മില്ല്യണ്‍ ഡോളര്‍) പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം.

ഐ എസ് ലോക സമാധാനത്തിന് ഉയര്‍ത്തുന്ന ഭീഷണി പരിഗണിച്ച് മുന്‍പ് പ്രഖ്യാപിച്ച 67 കോടി രൂപയെന്ന പാരിതോഷികം 170 കോടി രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇറാഖിലും സിറിയയിലും തുടരുന്ന അരക്ഷിതാവസ്ഥ നാള്‍ക്കു നാള്‍ വഷളാവുകയാണ്. ഇരു രാജ്യങ്ങളിലെയും ഭൂരിഭാഗം മേഖലകളും ഐ എസ് കീഴടക്കി അവരുടെ നിയന്ത്രണ ത്തിലാക്കി കഴിഞ്ഞു. ലോകത്തെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഐഎസ് നിയന്ത്രിത മേഖലകളില്‍ അരങ്ങേറുന്നത്. ഐ എസിനെതിരെയുള്ള അമേരിക്കയുടെ പോരാട്ടത്തില്‍ ഒന്നാം നമ്പര്‍ ശത്രുവായി അല്‍ബാഗ്ദാദി സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഇറാഖ് വ്യോമ സേന 2015ല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ബാഗ്ദാദിക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യു.എസ് സൈനിക വൃത്തങ്ങള്‍ അത് നിഷേധിച്ചു.

shortlink

Post Your Comments


Back to top button