Gulf

ലേബര്‍ ക്യാംപില്‍ നിന്നും അഭിസാരികയെ പിടികൂടി

ദുബായ്● ദുബായില്‍ പുരുഷന്മാരുടെ ലേബര്‍ ക്യാംപില്‍ നിന്നും ലൈംഗിക തൊഴിലാളിയെ പോലീസ് പിടികൂടി. ദുബായിലെ അൽഖൂസ് ഇൻഡ്രസ്‌ട്രിയൽ ഏരിയയിലെ ലേബര്‍ ക്യാംപിലെ മുറിയില്‍ നിന്നാണ് 30 കാരിയായ നൈജീരയൻ യുവതിയെ പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുരുഷന്മാർ മാത്രം താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ഒരു സ്‌ത്രീയെ കണ്ട കാവൽക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. നൈജീരിയൻ വംശജയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഇതിനു പകരമായി 150 ദിർഹം നൽകിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 15 നാണ് ഇവര്‍ പിടിയിലായത്. ഇവർക്കെതിരെ വേശ്യാവൃത്തി കുറ്റം ചുമത്തിയാണ് കേസെടുത്തത്. വിചാരണ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇവരുടെ ശിക്ഷാ നടപടി അടുത്ത വർഷം ജനുവരി 9ന് പ്രഖ്യാപിക്കും. നൈജീരിയൻ യുവതി സന്ദർശക വിസയിലാണ് യു.എ.ഇയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button