KeralaNews

ഞങ്ങളോട് മാപ്പ് പറയരുത്: ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് ചോദിച്ച ‘വല്ല്യേട്ടന്’ പിന്തുണയുമായി സോഷ്യല്‍ മീഡിയ

കൊച്ചി: ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ ആരാധകരുടെ സ്വന്തം വല്ല്യേട്ടന്‍ സെഡ്രിക് ഹെംഗ്‌ബെര്‍ട്ടിന് പിന്തുണയുമായി സോഷ്യൽ മീഡിയ. രണ്ടാം തവണയും കപ്പ് നഷ്ടപ്പെടുത്തിയതിനും നിര്‍ണായകമായ പെനാല്‍റ്റി പാഴാക്കിയതിനും മാപ്പ് ചോദിച്ച് ഹെംഗ്‌ബെര്‍ട്ട് ട്വീറ്റ് ചെയ്‌തിരുന്നു.

എന്നാൽ ട്വിറ്ററിലൂടെ ഹെംഗ്‌ബെര്‍ട്ടിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. നിങ്ങള്‍ കാരണമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത് .അതിനാൽ മാപ്പ് പറയരുതെന്നും അടുത്ത സീസണിലും ഞങ്ങളുടെ കൂടെ ഉണ്ടാവണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. അവസാനത്തെ നിര്‍ണായകമായ കിക്കെടുത്ത ഹെംഗ്‌ബെര്‍ട്ടിന്റെ ഷോട്ട് ഗോളി മജൂംദാറിന്റെ കാലില്‍ തട്ടി തെറിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button