NewsSports

തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും പിഴ

കൊച്ചി: ഐ.എസ് .എൽ ഫൈനലിലെ തോൽവിക്ക് പുറകെ കേരള ബ്ലാസ്റ്റേഴ്സിനും കാണികള്‍ക്കും പിഴ ശിക്ഷയും.ഷൂട്ടൗട്ടില്‍ 4-3ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കൊല്‍ക്കത്ത രണ്ടാം തവണയും കിരീടം നേടിയതിന് പിന്നാലെയാണ് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്കസമിതി പിഴ വിധിച്ചത്.

പ്രാഥമിക റൗണ്ടില്‍ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മോശം പെരുമാറ്റത്തിനാണ് അച്ചടക്ക സമിതി ആറു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.ടീമിന്റെ മോശം പെരുമാറ്റത്തിനുള്ള പിഴയായി രണ്ട് ലക്ഷവും കൊച്ചി സ്റ്റേഡിയത്തിലെ ആരാധകരുടെ മോശം നിലപാടിനുമാണ് നാല് ലക്ഷം രൂപ പിഴ വിധിച്ചത്.കാണികള്‍ നടത്തുന്ന മോശം പെരുമാറ്റത്തിന് ടീം പിഴയടക്കണമെന്നാണ് ചട്ടം.അതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ അഞ്ചു താരങ്ങള്‍ അച്ചടക്കലംഘനം നടത്തിയെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button