India

കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി : കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായരെ ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി അഭിനന്ദിച്ചത്. കരുണ്‍ നായരുടെ നേട്ടത്തില്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കരുണ്‍ നായരെ ‘ട്രിപ്പിള്‍ സെഞ്ചുറി ക്ലബ്ബി’ലേക്കു സ്വാഗതം ചെയ്ത് വീരേന്ദര്‍ സെവാഗും അഭിനന്ദനം അറിയിച്ചു. 12 വര്‍ഷവും എട്ടു മാസവും നീണ്ട തന്റെ കനത്ത ഏകാന്തത അവസാനിച്ചുവെന്ന മുഖവുരയോടെയാണ് കരുണിന്റെ നേട്ടത്തെ സെവാഗ് അഭിനന്ദിച്ചത്. കരുണ്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ നേട്ടം കരുത്താകുമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button