CricketSports

മലയാളിക്ക് അഭിമാനിക്കാം; മലയാളി താരം കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ച്വറി

ചെന്നൈ: ഇംഗ്ലണ്ടിനെ അടിച്ചുവീഴ്ത്തി മലയാളിക്ക് അഭിമാനമായി കരുണ്‍ നായര്‍. ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നിറവിലാണ് കരുണ്‍. ഇരട്ട സെഞ്ച്വറി അടിക്കുന്ന ആദ്യ മലയാളി താരം എന്ന ബഹുമതി കരുണിന് സ്വന്തം.

310 പന്തില്‍ 24 ഫോറും ഒരു സിക്‌സറും അടക്കമാണ് കരുണ്‍ കരിയറിലെ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്. ചെങ്ങന്നൂര്‍ സ്വദേശിയാണ് കരുണ്‍. രഞ്ജിയില്‍ കര്‍ണാടക ടീമിന് വേണ്ടിയാണ് കരുണ്‍ കളിക്കുന്നത്. കര്‍ണാടകയ്ക്കുവേണ്ടി കളിക്കുന്ന കരുണ്‍നായര്‍ ഇതുവരെ 39 ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 51,10 ശരാശരിയില്‍ 8 ശതകവും 13 അര്‍ദ്ധശതകവും സ്വന്തമാക്കിയിട്ടുണ്ട്. 328 റണ്‍സാണ് കരുണിന്റെ ഉയര്‍ന്ന സ്‌കോര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button