KeralaNews

സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; കൊലപാതക ശ്രമത്തിന് പിന്നില്‍ 30 വര്‍ഷം മുമ്പത്തെ വൈരാഗ്യം

തൃശൂര്‍:സ്‌കൂട്ടര്‍ യാത്രികനെ കാറിടിച്ചു വീഴ്ത്തി വെട്ടികൊല്ലാന്‍ ശ്രമം. ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിനു സമീപം സംഭവം. നിരത്തില്‍ വീണ യാത്രക്കാരനെ വെട്ടുകത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയ അക്രമി സംഭവസ്ഥലത്ത് തന്നെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു . മുപ്പത് വര്‍ഷം മുമ്പുള്ള വ്യക്തി വൈരാഗ്യമാണ് ആക്രണണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

പള്ളിയിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന പടിഞ്ഞാറെ ചാലക്കുടി മാത്യു നഗര്‍ സ്വദേശി കണിച്ചായി ജോര്‍ജ്ജ്(69) നെയാണ് മുപ്പതു വര്‍ഷം മുമ്പത്തെ വൈരാഗ്യത്തെ തുടര്‍ന്ന് ചാലക്കുടി ചൗക്ക സ്വദേശി തച്ചുപറമ്പില്‍ ജോയ് കാറിടിച്ച് വീഴ്തിയ ശേഷം വേട്ടുകത്തി ഉപയോഗിച്ചു വെട്ടിയത്.

ജോര്‍ജിന് തലയിലും മുഖത്തും വെട്ടേറ്റിട്ടുണ്ട് ബൈക്കില്‍ നിന്നുള്ള വീഴ്ചയില്‍ കാല്‍ ഒടിഞ്ഞ അവസ്ഥയിലാണ് .

ആക്രമണ ശേഷം ജോയി മണ്ണെണ്ണയും പെട്രോളും കലര്‍ത്തിയ മിശ്രിതം ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു .30 വര്‍ഷം മുമ്പ് ജോര്‍ജിന്റെ മരക്കമ്പനിയിലെ അറക്ക വാള്‍ മോഷണം പോയതിനെ തുടര്‍ന്നു ജോയ്‌ക്കെതിരെ പോലീസില്‍ കേസ് നകിയിരുന്നതാണ് വൈരാഗ്യത്തിനു കാരണമായതെന്നും ഇരുവരും ഇതേ ചൊല്ലി മുന്‍പും വഴക്കുകള്‍ ഉണ്ടായിരുന്നതും പോലീസ് പറഞ്ഞു .

shortlink

Post Your Comments


Back to top button