NewsInternational

വിമാനം തകര്‍ന്നുവീണു;നിരവധി മരണം

മോസ്‌കോ: റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം തകര്‍ന്നുവീണു. അപകടത്തിൽ 27 പേര്‍ മരിച്ചു. സൈബീരിയിൽ വച്ചാണ് 32 യാത്രികരുമായി പോകുകയായിരുന്ന ഐഎല്‍-18 വിമാനം അപകടത്തില്‍പെട്ടത്. വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെ അപകടം നടന്നുവെന്നാണ് നിഗമനം. മൂന്ന് കഷണമായി തകര്‍ന്ന നിലയിലാണ് വിമാനം കണ്ടെത്തിയത്.

അപകടം നടക്കുന്ന സമയം കാലാവസ്ഥ മോശമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button