KeralaNews

നോട്ട് നിരോധിച്ചപ്പോള്‍ കള്ളപണക്കാരായ സിപിഎമ്മും മുസ്ലിംലീഗും കേരളത്തില്‍ ഒന്നിച്ചു: കെ. സുരേന്ദ്രന്‍

 

കാസര്‍കോട്:കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനം വന്നപ്പോൾ തന്നെ കേരളത്തിലെ കള്ളപ്പണക്കാരായ സിപിഎമ്മും മുസ്ലിംലീഗും ഒന്നിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ.കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റല്‍ ബാങ്കിംഗ്, ജലസ്വരാജ് ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ കബളിപ്പിച്ച്‌ നരേന്ദ്രമോദിക്കെതിരെ വിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമമാണ് മുസ്ലിംലീഗും സിപിഎമ്മും നടത്തുന്നത്. റേഷന്‍ കട വഴി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കപട പ്രതിഷേധങ്ങൾ നടത്തുന്നത് ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെല്ലാം തന്നെ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്.ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

നോട്ട് നിരോധനം വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് ചെറിയ തോതില്‍ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ സഹിക്കാന്‍ തയ്യാറായെങ്കിലും മുസ്ലിംലീഗിനും സിപിഎമ്മിനും കോണ്‍ഗ്രസിലെ ചിലനേതാക്കള്‍ക്കും അത് സഹിക്കാൻ വയ്യാതായി. സിപിഎം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ല പദ്ധതികളും ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതിന്റെ തെളിവാണ് തെരെഞ്ഞടുപ്പിലെല്ലാം ബിജെപി വിജയിക്കുന്നത്.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button