NewsIndia

2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നൽകി തട്ടിപ്പ്: നാലുപേർ പിടിയിൽ

ബംഗളൂരു: മദ്യശാലയിൽ പുതിയ രണ്ടായിരം രൂപാ നോട്ടുകളുടെ കളര്‍ ഫോട്ടോ കോപ്പി നല്‍കി തട്ടിപ്പ് നടത്താൻ ശ്രമിച്ചവരെ ബംഗളൂർ പോലീസ് അറസ്റ്റ് ചെയ്‌തു. രണ്ടായിരം രൂപാ നോട്ടിന്റെ കളര്‍ ഫോട്ടോ കോപ്പി നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ച ശശാങ്ക് (22), മധുകര്‍ (19) എന്നിവരെ കടയുടമ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇവരിൽ നിന്നും രണ്ടായിരം രൂപ നോട്ടിന്റെ എട്ട് കളർ കോപ്പികൾ പിടികൂടിയിട്ടുണ്ട്.

പുതിയ രണ്ടായിരം രൂപാ നോട്ടുകളുടെ 25 കളര്‍ ഫോട്ടോ കോപ്പികളാണ് ഇവർ എടുത്തത്. ഇതേ കളര്‍ കോപ്പി ഉപയോഗിച്ച് ഇവര്‍ അടുത്ത മൂന്ന് ദിവസവും മദ്യം വാങ്ങിയതായും ഡിസിപി അനുചേത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button