IndiaNews

പ്രകടനത്തിനിടെ കോലം കത്തിച്ചപ്പോള്‍ തീ പടർന്ന് പ്രതിഷേധക്കാരന് പൊള്ളലേറ്റു

ഛണ്ഡീഗഡ്: പ്രകടനത്തിനിടെ കോലം കത്തിച്ചപ്പോള്‍ ശരീരത്തിലേക്ക് തീ പടര്‍ന്ന് പ്രതിഷേധക്കാരന് പൊള്ളലേറ്റു. പഞ്ചാബിലെ ബറ്റീന്‍ഡയിലാണ് സംഭവം.കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്ത അധ്യാപകരെ സ്ഥിരപ്പെടുത്താമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നാരോപിച്ചു നടത്തിയ പ്രതിഷേധ പ്രകടനം ആയിരുന്നു നടന്നത്.

സുഖ്മീന്ദര്‍ സിംഗ് മാന്‍ എന്നയാള്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 7,800 അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് കോലം കത്തിക്കവെ തീ ശരീരത്തിലേക്ക് പടരുകയായിരുന്നു.

വസ്ത്രത്തിന് തീപടര്‍ന്നതോടെ ഇയാള്‍ ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പോലീസ് ഇയാളുടെ ദേഹത്ത് ബ്ലാങ്കറ്റ് ഇട്ടാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button