KeralaNews

കോഴിക്കോട്ടേക്കുള്ള വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി: കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂറോളം

കൊച്ചി: മൂടൽമഞ്ഞ്​ കാരണം മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. രാവിലെ 07:50-ന് എത്തേണ്ട വിമാനം 8 മണിയോടെയാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. കോഴിക്കോട്ട് വിമാനം ഇറങ്ങാന്‍ അനുയോജ്യമായ കാലാവസ്ഥയായെങ്കിലും മൂന്ന് മണിക്കൂറായി വിമാനം കൊച്ചിയില്‍ തന്നെ കിടക്കുകയാണ്. ഇന്ധനം നിറയ്ക്കുന്നതിനാലാണ് വൈകുന്നതെന്നാണ് സൂചന.

ഷാർജ-കോഴിക്കോട്​ എയർ ഇന്ത്യ വിമാനവും നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button