India

വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന പട്ടി ബിരിയാണികഥ സത്യം പുറത്ത്

ഹൈദരാബാദ്: വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന “പട്ടി ബിരിയാണികഥ” യുടെ യാഥാര്‍ത്ഥ്യംപുറത്തായി. തന്‍റെ കൂട്ടുകാകരന്‍ അവന് ഇഷ്ടപ്പെട്ട ബിരിയാണിക്കടയിലേക്ക് പോകാതിരിക്കാന്‍ വേണ്ടി ഒരു എംബിഎ വിദ്യാര്‍ത്ഥിയുണ്ടാക്കിയ കള്ളം കാരണം ഹോട്ടലുടമയുടെ കച്ചവടം മുട്ടുകയും,ഇയാളെ പോലീസ് കസ്റ്റടിയില്‍ എടുക്കുക വരെ ചെയ്തു. കഴിഞ്ഞ ഒരു മാസം മുഴുവന്‍ വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന പട്ടി ബിരിയാണിക്കഥയുടെ പിന്നിലെ സത്യമാണ് ഇപ്പോൾ പുറത്തായത്.

വലബോജു ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ത്ഥി മാംസമുരിക്കപ്പെട്ട പട്ടികളുടെ ചിത്രമുള്‍പ്പെടെ ചിത്രം ഹോട്ടല്‍ ഷാഗോസിലേതെന്ന് കാട്ടി വാട്‌സ് ആപിലിടുകയും അത് കുറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാഗോസ് എന്ന ഹോട്ടലിന്‍റെ ഉടമയെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പട്ടി മാംസം ബിരിയാണിയിലൂടെ വിളമ്പി എന്ന് ടെലിവിഷന്‍ ചാനലുകളിലടക്കം റിപ്പോർട്ട് വന്നപ്പോൾ ആരോഗ്യ വകുപ്പ് ഹോട്ടലിലെത്തി മാംസം പരിശോധനക്ക് കൊണ്ടു പോയ ശേഷമാണ് യാഥാര്‍ത്ഥ്യംപുറത്ത് വന്നത്.

പരിശോധയില്‍ പട്ടിമാംസം ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് ഹോട്ടലുടമ മൊഹമ്മദ് റബ്ബാനി വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, തന്റെ സ്ഥാപനത്തിന്റെ സല്‍പേര് നഷ്ടപ്പെട്ടെന്നും ധനനഷ്ടമുണ്ടായെന്നും ചൂണ്ടി കാട്ടി പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാർത്തക്ക് പിന്നിൽ ചന്ദ്രമോഹനാണെന്ന് കണ്ടെത്തിയത്. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ചന്ദ്രമോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button