NewsIndia

കള്ളപ്പണക്കാരെ പൂട്ടിക്കാന്‍ വീണ്ടും മോദി സ്‌ട്രൈക്ക് : വിജയം വരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: രാജ്യത്തെ നോട്ട് നിരോധനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സത്യസന്ധരുടേയും സാധാരണക്കാരുടേയും ബുദ്ധിമുട്ട് നോട്ട് പിന്‍വലിച്ച് 50 ദിവസത്തിന് ശേഷം കുറയാന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യസന്ധരല്ലാത്തവരുടെ പ്രശ്‌നങ്ങള്‍ 50 ദിവസത്തിന് ശേഷം വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വരുന്ന ദിവസങ്ങളിലെ പ്രയാസങ്ങളും ജനം സഹിക്കുമെന്ന് ഉറപ്പുണ്ട്. നല്ല നാളേക്കായിട്ടാണ് സര്‍ക്കാര്‍ ധീരമായ തീരുമാനം കൈക്കൊണ്ടത്. മഹാരാഷ് ട്രയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിജയം വരെയും ഈ യുദ്ധം തുടരും. ഇന്ത്യയിലെ ജനങ്ങള്‍ അഴിമതിയും കള്ളപ്പണവും അംഗീകരിക്കില്ല.

നോട്ട് പിന്‍വലിച്ചതിന് 125 കോടി ജനങ്ങളും പൂര്‍ണ പിന്തുണ നല്‍കി. നവംബര്‍ എട്ട്, ആ ദിവസമാണ് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നമ്മള്‍ യുദ്ധം തുടങ്ങിയത്. ചരിത്രപരമായ തീയതിയാണ് നവംബര്‍ എട്ട്.

കള്ളപ്പണത്തിനും കള്ളനോട്ടിനും അഴിമതിക്കുമെതിരെ വലിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ 125 കോടി വരുന്ന ഇന്ത്യക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. പക്ഷേ അതിന്റെ പേരില്‍ അവര്‍ പിന്തുണക്കാതിരിക്കില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി ശുദ്ധീകരണ പ്രക്രിയയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button