NewsInternational

വിമാനം തകർന്നുവീണു

സോചി: സിറിയയിലേക്കുള്ള യാത്രാമധ്യേ കാണാതായ റഷ്യന്‍ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കരിങ്കടല്‍ തീരത്തുള്ള സോചി നഗരത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 50 മുതല്‍ 70 മീറ്റര്‍ വരെ ആഴത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സോചിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനേയാണ് വിമാനത്തില്‍ നിന്നുള്ള റഡാര്‍ ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തില്‍ നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായി അന്താരഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.

പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു 154 എന്ന റഷ്യന്‍ സൈനിക വിമാനമാണ് തകര്‍ന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 91 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍, റഷ്യന്‍ സൈന്യത്തിന്റെ സംഗീതബാന്‍ഡ് സംഘം തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്കാണ് വിമാനം യാത്ര തിരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button