KeralaNews

കേരളത്തില്‍ ക്രൈസ്തവ സഭകളോട് കൂടുതല്‍ അടുക്കാന്‍ ബി.ജെ.പി നീക്കം

കോട്ടയം: ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ബി.ജെ.പി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. പാര്‍ട്ടി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മെത്രാപൊലീത്തമാരും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പങ്കെടുത്തു. ജനുവരിയിൽ ബി.ജെ.പി ദേശീയ നേതൃത്യം കേരളത്തിലെ സഭാനേതൃത്വവുമായി ചര്‍ച്ച നടത്തും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വവും ക്രൈസ്തവ സഭാനേതൃത്വവും സംയുക്തമായി ക്രിസ്മസ് ആഘോഷം നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹഭവനെന്ന പുനരധിവാസ കേന്ദ്രത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ബി,ജെ,പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് ബി.ജെ.പി. ദേശിയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കി. കത്തോലിക്കാ സഭയിലെ സീറോ മലബാര്‍ സഭയുടെ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുളിക്കല്‍, യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപോലീത്ത സക്കറിയാസ് മാര്‍ പീലിക്ക് സിനോസ് വൈദികര്‍, കന്യാസ്ത്രീകള്‍ ,തുടങ്ങിയവര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ബി,ജെ,പി അടക്കം എല്ലാവരെയും ഒന്നായി കാണാനാണ് ക്രിസ്തുവിന്റെ സ്‌നേഹം തന്നെ പഠിപ്പിക്കുന്നതെന്ന് ബിഷപ്പ് പുളിക്കല്‍ പറഞ്ഞു. കൂടുതല്‍ സഹകരണത്തിനുള്ള വേദികള്‍ തേടുകയാണ് സഭയും ബിജെപിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button