KeralaNews

ശബരിമലയില്‍ അതീവ ജാഗ്രത

പത്തനംതിട്ട: മകരവിളക്കിനു മുന്നോടിയായുള്ള ദിവസങ്ങളില്‍ ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസിനു ദേവസ്വം മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ശബരിമലയില്‍ ഞായറാഴ്ചയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പോലീസിനു വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ, ഞായറാഴ്ച ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ പോലീസിനു വീഴ്ചയുണ്ടായതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി രംഗത്തെത്തിയത്.

ഇതിനിടെ, അപകടത്തിനു കാരണം പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് എന്ന് കരുതാനാവില്ലെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button