NewsIndia

എന്ത് തന്നെയായാലും ഞങ്ങൾ മോദിക്കൊപ്പം-ചേതന്‍ ഭഗത്തിന്റെ ഓണ്‍ലൈന്‍ സര്‍വേയ്ക്ക് ലഭിച്ച അതിശയിപ്പിക്കുന്ന പ്രതികരണം

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് എഴുത്തുകാരന്‍ ചേതന്‍ ഭഗത് ഒരു പോൾ ഇട്ടു. എന്നാൽ പോളിന്റെ ഫലം വന്നപ്പോൾ ചേതൻ പോലും ഞെട്ടിപ്പോയി.നോട്ട് അസാധുവാക്കലും, മുംബൈയിലെ 3600 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ശിവജി സ്മാരകവും അടക്കമുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു ചേതന്‍ ഭഗത്തിന്റെ സര്‍വേ.

‘നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയും ,എന്നാല്‍ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിനു വില കല്‍പ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അനുകൂലിക്കുമോ’ എന്നായിരുന്നു പോൾ ചെയ്ത ചോദ്യം.മറുപടി നൽകിയ പതിനായിരം പേരിൽ 55 ശതമാനവും എന്ത് വന്നാലും തങ്ങൾ മോദിക്കൊപ്പം നിലകൊള്ളും എന്നായിരുന്നു പോൾ ചെയ്തത്.

കള്ളപ്പണക്കാരെ നിയന്ത്രിക്കുവാനായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാലോ എന്ന ചോദ്യത്തിന് എന്തു വന്നാലും മോദിയില്‍ വിശ്വാസമര്‍പ്പിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button