KeralaNews

കണ്ണൂര്‍ എസ് ഡി പിഐ കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: ചക്കരക്കല്ലിലെ എസ്ഡിപിഐ കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു. ഈയിടെയായി ജില്ലയുടെ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ പൊലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.മുണ്ടേരി പക്ഷിസങ്കേതത്തിന് സമീപത്തെ കേന്ദ്രത്തില്‍ നിന്നാണ് അഞ്ചു വാളുകള്‍ പൊലീസ് കണ്ടെടുത്തത്.

മൂന്ന് മാസം മുൻപ് എസ ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിനു ശേഷം സ്ഥലത്തു സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസ് വ്യാപകമായി തെരച്ചിൽ നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button